ഐടിഐ എസ്എഫ്ഐ അക്രമം; കണ്ണൂരിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

Jaihind Webdesk
Thursday, December 12, 2024

 

കണ്ണൂർ: ഐടിഐ എസ്എഫ്ഐ അക്രമത്തെ പ്രതിഷേധിച്ച് കെഎസ്‌യു ക്യാമ്പസ്സുകളിൽ ഇന്ന് പഠിപ്പ് മുടക്ക് നടത്തി.  കണ്ണൂരിലെ എസ്എഫ്ഐ അക്രമത്തിൽ പരിക്ക് പറ്റിയ കെഎസ്‌യു ഐടിഐ യൂണിറ്റ് പ്രസിഡന്‍റ് റിബിൻ ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളരെ ക്രൂരമായാണ് റിബിനെ ആക്രമിച്ചത്. അബോധാവസ്ഥയിലായ റിബിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.

എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് തോട്ടടയിൽ ഇന്ന് ‘കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും പൊതു യോഗവും. കണ്ണൂർ തോട്ടട ഗവ: ഐടിഐയിൽ ഇന്നും ക്ലാസില്ല. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു. സർവ്വകക്ഷി സമാധാനയോഗം നാളെ ചേരും. ഐടിഐ യിലെ എസ്എഫ്ഐ അക്രമത്തില്‍ കേസെടുത്തെങ്കിലും മുഴുവന്‍ പ്രതികളെയും  ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.