അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം; ലേയിൽ അതിർത്തി ലംഘിച്ച് ചൈനീസ് സൈനികർ

Jaihind News Bureau
Monday, December 21, 2020

അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ലേയിൽ ഇന്ത്യൻ ഭാഗത്ത് കടന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ സൈനികർ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റർ അകലെ നോമയിൽ പ്രവേശിക്കുന്ന വീഡിയോ പ്രദേശവാസികൾ പുറത്ത് വിട്ടു. സിവിൽ വേഷത്തിൽ എത്തിയ സൈനികരെ കർഷകർ തടഞ്ഞു വച്ചു. തുടർന്ന് ഐ.ടി.ബി.പി സി സേന ഉദ്യാഗസ്ഥരെത്തി ഉദ്യാഗസ്ഥരെ മടക്കി അയക്കുകയായിരുന്നു.