‘കള്ളവോട്ട് കണ്ടെത്തിയത് ഏഴുമാസത്തിലേറെ സമയമെടുത്ത്’ ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ‘പതിനൊന്നാം മണിക്കൂറിന്’ രമേശ് ചെന്നിത്തലയുടെ മറുപടി

Jaihind News Bureau
Monday, March 29, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഏഴ് മാസത്തിലധികം എടുത്തിട്ടാണ് കള്ളവോട്ട് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ടുപിടിക്കാനാവാത്ത വിധമാണ് കള്ളവോട്ട് ചേർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്ന തെരഞ്ഞെടുപ്പ്  കമ്മിഷൻ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.