ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി

Jaihind Webdesk
Monday, November 15, 2021

മുംബൈ : ഇന്ധന വില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി. മഹാരാഷ്ട്രയിലെ കരന്‍ജി ബോഗെ ഗ്രാമത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള ജനജാഗരണ്‍ അഭയാന്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വിലക്കയറ്റത്തിനും വില വര്‍ധനവിനുമെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ അതിശക്തമായ പോരാട്ടം തുടരുമെന്ന് കെസി വേണുഗോപാല്‍ എംപി വ്യക്തമാക്കി.

ഇന്ധന വില വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ നവംബര്‍ 26 വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഐഐസിസി ആഹ്വാനം. ഇതിന്‍റെ ഭാഗമായുള്ള ജനജാഗരണ്‍ അഭിയാന്‍ പദയാത്രയ്ക്കാണ് മഹാരാഷ്ട്രയില്‍ തുടക്കമായത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പദയാത്ര ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവര്‍ധനവിനും വിലയക്കയറ്റത്തിനുമെതിരെ രാജ്യവ്യാപകമായി അതിശക്തമായി പ്രതിഷേധം തുടരുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

തുടര്‍ന്ന് വാര്‍ധ ജില്ലയിലെ കരന്‍ജി ബോഗെ ഗ്രാമത്തില്‍ ഗൃഹസന്ദര്‍ശന പരിപാടിയിലും കെസി വേണുഗോപാല്‍ പങ്കെടുത്തു. തുടര്‍ന്ന് കരന്‍ജി ബോഗെ ഗ്രാമത്തിലെ ഗ്രാമീണര്‍ക്കൊപ്പമായിരുന്നു അദ്ദേഹം അത്താഴം കഴിച്ചത്.

രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍, ഗൃഹസന്ദര്‍ശന പരിപാടികള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാനാപട്ടോലെ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എച്ച്കെ പാട്ടീല്‍ എന്നിവരും കെസി വേണുഗോപാലിനൊപ്പം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുബൈയിലെത്തിയ കെസി വേണുഗോപാലിന് ആവേശോജ്വലമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്.