‘സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസ്; സർക്കാരിന്‍റെ ഒത്തുകളി വ്യക്തം’ : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, July 11, 2020

 

തിരുവനന്തപുരം : സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാൻ സഹായിച്ചത് പോലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ ഇവരെ സഹായിച്ചത് പോലീസാന്നെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് വൈകിട്ടാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ സംഘം ബംഗളുരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗുരുതരമായ കള്ളക്കടത്ത് പുറംലോകം അറിഞ്ഞ് ആറ് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ എടുക്കാന്‍ സംസ്ഥാന പൊലീസ് തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേസിലെ ഉന്നതബന്ധങ്ങളാണ് പ്രതികള്‍ക്ക് സംരക്ഷണകവചം ഒരുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.