ആദ്യ ഡോസ് എടുത്ത വാക്‌സീന്‍ രണ്ടാമത് ഡോസായി എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി അറേബ്യ

Jaihind Webdesk
Saturday, July 10, 2021

റിയാദ് : സൗദിയില്‍ ഇനി ഒരാള്‍ക്ക് വ്യത്യസ്ത വാക്‌സീനുകള്‍ എടുക്കുന്നതിനു ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. അസ്ട്രാ സെനക ആദ്യ ഡോസ് എടുത്തവര്‍ക്ക് , രണ്ടാം ഡോസായി ഫൈസറാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഫൈസര്‍ എടുത്തവര്‍ക്ക് തിരിച്ചും നല്‍കുന്നുണ്ട്. ആദ്യ ഡോസ് എടുത്ത വാക്‌സീന്‍ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സൗദി വ്യക്തമാക്കി. ഇതേ വാക്‌സീന്‍ തന്നെ വേണമെന്നുള്ളവര്‍ക്ക് ഇവ ലഭ്യമാകുന്ന സ്ഥലത്തുനിന്ന് എടുക്കാനും അനുമതി നല്‍കി. വ്യത്യസ്ത വാക്‌സീന്‍ സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഓക്‌സഫഡ് സര്‍വകലാശാല നടത്തിയ കോം കോവ് പഠന റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണിത്.

അതേസമയം ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്ന് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച 2 ഡോസ് വാക്‌സീന്‍ എടുത്തു വരുന്നവര്‍ക്ക് ഇനി ക്വാറന്റീന്‍ വേണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.