അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍; ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, November 27, 2021

കൊച്ചി : അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അമ്മമാര്‍ക്ക് പോഷകാഹാരം ലഭിക്കാത്തതാണ് ശിശുമരണത്തിന് കാരണം. ഇതിന് ഉത്തരവാദി സര്‍ക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീതി ആയോഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അവകാശ വാദം ദൗർഭാഗ്യകരമാണെന്നും 2015 – 16 ലെ നീതി ആയോഗിന്‍റെ സർവേ ഫലമാണ് പുറത്ത് വന്നതെന്നും വിഡി സതീശൻ പറഞ്ഞു. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.