അതിക്രമത്തിനിരയായ സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം അപമാനിക്കുന്നു ; ലജ്ജാകരമെന്ന് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Monday, October 12, 2020

 

ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന്  എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ ശബ്ദം കേൾക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത്  ലജ്ജാകരമാണ്. അക്രമിക്കപ്പെടുന്നവർക്ക് പിന്തുണയുമായി രാജ്യത്തെ മുഴുവൻ സ്ത്രീകളും രംഗത്ത് വരുമെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സ്ത്രീസുരക്ഷ ഓരോ സ്ത്രീകളും ചുമതലയായി കണ്ട് സ്വയം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും  പ്രിയങ്കാ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു.