കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ നിര്‍ണായക ഇടപെടല്‍; ശശി തരൂര്‍ എം.പിക്ക് നന്ദി പറഞ്ഞ് ഐ.ടി മേഖല

Jaihind Webdesk
Sunday, June 13, 2021

കേരളത്തിലെ ഐടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിച്ച ശശി തരൂര്‍ എം.പിക്ക് നന്ദി അറിയിച്ച് ഐ.ടി മേഖല. രണ്ടു ലക്ഷത്തോളം ഡോസ് വാക്സിനുകളാണ് ടെക്നോപാർക്ക്, ഇൻഫോ പാർക്ക് , സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. ഡോ. ശശി തരൂര്‍ എം.പി നടത്തിയ നിര്‍ണായക ഇടപെടലുകളിലൂടെയാണ് ടെക്ക് ആശുപത്രിക്ക് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കിയത്.

വാക്സിന്‍ ദൌര്‍ലഭ്യം വെല്ലുവിളിയായ ഘട്ടത്തിലാണ് സെറo ഇൻസ്റ്റിറ്റ്യൂട്ടുമായും ഹെൽത്ത് മിനിസ്റ്ററിയിലെ ഉദ്യോഗസ്ഥരുമായും നേരിട്ടുള്ള നിരന്തരമായ ഇടപെടലുകളിലൂടെ ശശി തരൂര്‍ ഇത് സാധ്യമാക്കിയത്. പദ്ധതി വിഭാവനം ചെയ്ത ടെക്നോപാർക്ക്, ടെക്നോപാർക്ക് എംപ്ലോയീസ് കോർപ്പറേറ്റീവ് സൊസൈറ്റി ഹോസ്പിറ്റല്‍, ജി.ടെക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മൈത്രി ടെക്നോപാര്‍ക്ക് ഫേസ്ബുക്ക് സന്ദേശത്തിലൂടെ നന്ദി അറിയിച്ചു.