എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ല ; പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ ഐസക്ക്

 

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. സമരം പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്ന് പറഞ്ഞ അദ്ദേഹം  പ്രതിഷേധിക്കുന്ന സംഘടനകള്‍ക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും എല്ലാവര്‍ക്കും ജോലി നല്‍കാനാവില്ലെന്നും പറഞ്ഞു.

അതേസമയം തോമസ് ഐസക്കിന്‍റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്നും ഭരണം തലയ്ക്ക് പിടിച്ചതുകൊണ്ടാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ചെറുപ്പക്കാരെ ഇളക്കിവിടുന്നതാണെന്ന് പറയുന്നത് ജല്‍പനമാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേത് ന്യായമായ സമരമായതിനാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

Comments (0)
Add Comment