ക്രയോജനിക് ഘട്ടം പാളി ; ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം

Jaihind Webdesk
Thursday, August 12, 2021

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നു. എന്നാൽ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. മിഷൻ പൂർണ്ണ വിജയമായിരുന്നില്ലെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എൽ.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായിരുന്നു. എന്നാൽ ക്രയോജനിക് എന്‍ജിന്റെ പ്രവർത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാർ സംഭവിച്ചത്. വിക്ഷേപണം പൂർണ്ണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.