നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവം : 50പേര്‍ക്കെതിരെ കേസ്

Jaihind Webdesk
Monday, September 6, 2021

തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘംചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ തുടങ്ങിയ വകുപ്പുകളാണ് സംഘത്തിനെതിരെ ചുമത്തിയത്.

തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​. പ്രദേശത്ത്​ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.

10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന്​​ വി.എസ്​.എസ്​.സി അറിയിച്ചു​. ഒരു ടണ്ണിന്​ 2000 രൂപയാണ്​ ആവശ്യപ്പെട്ടതെന്നും വി.എസ്​.എസ്​.സി വ്യക്​തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാടെടുത്തിരുന്നു.