പുതുവത്സര ദിനത്തില്‍ ഐഎസ്ആര്‍ഒയുടെ വിജയക്കുതിപ്പ്; ചുരുളഴിക്കാന്‍ എക്‌സ്‌പോസാറ്റ്

Jaihind Webdesk
Monday, January 1, 2024

തിരുവനന്തപുരം: പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആര്‍ഒ 2024നെ വരവേറ്റത്.  ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും പിന്നാലെ മറ്റൊരു ചരിത്ര ദൗത്യത്തിനാണ് വിജയം കുറിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 ഓടെ എക്സ്പോസാറ്റ് വിക്ഷേപിച്ചു. ബഹിരാകാശത്തെ എക്സറേ തരംഗങ്ങളെ നിരീക്ഷിച്ച് തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം.

പിഎസ്എൽവിയുടെ അറുപതാം ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 1993 ൽ ആയിരുന്നു ആദ്യ വിക്ഷേപണം. 346 ഉപഗ്രഹങ്ങളെ ഇതുവരെ ഭ്രമണപഥത്തിൽ എത്തിച്ചു. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥികൾ നിർമിച്ച വിസാറ്റ് ഉൾപ്പെടെ 10 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.