QATAR| ദോഹയിലെ ഇസ്രായേല്‍ ആക്രമണം: ഖത്തറില്‍ അടിയന്തര ഉച്ചകോടി; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും

Jaihind News Bureau
Friday, September 12, 2025

ദോഹ: ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറില്‍ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരും. ദോഹയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുകയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലെ ഹമാസ് നേതാക്കള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണം ലോകരാജ്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ നീക്കം.

അടിയന്തര ഉച്ചകോടിക്ക് ശേഷം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ജിസിസി മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം അറബ് മേഖലയില്‍ വ്യാപകമായിട്ടുണ്ട്.