ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്

Jaihind News Bureau
Wednesday, March 4, 2026

 

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്‍റെ ഭീഷണി. ഇറാന്‍റെ അടുത്ത പരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന് കാറ്റ്സ് എക്സ് പേജിലൂടെ മുന്നറിയിപ്പ് നൽകി.

ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതി​രോധ മന്ത്രിയുടെ പ്രതികരണം. ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാപരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും അയാൾ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേൽ പ്രതി​രോധ മന്ത്രിയുടെ ഭീഷണി. ഇസ്രയേലിന്‍റെ ലക്ഷ്യമാണിതെന്നും കാറ്റ്സ് കുറിപ്പിൽ വ്യക്തമാക്കി.