ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ പാർട്ടികളുമായി ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകൾക്ക് സെനറ്റ് പാസ്സാക്കി. ഇസ്രായേലിന്റെ ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയാ ണ് ബെഞ്ചമിൻ നെതന്യാഹു.