ഐഎസ്എൽ ഒക്ടോബർ ഏഴു മുതൽ; ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും

Jaihind Webdesk
Thursday, September 1, 2022

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2022– 23 സീസൺ ഒക്ടോബർ ഏഴിനു തുടക്കമാകും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. കൊച്ചിയിൽ രാത്രി 7.30നാണു മത്സരം. രണ്ട് സീസണുകൾക്കു ശേഷമാണ് സ്റ്റേഡിയത്തിൽ പൂർണമായും ആളുകളെ കയറ്റി മത്സരങ്ങൾ നടക്കുന്നത്. ഐഎസ്എല്ലിനു ശേഷം ഏപ്രിലിൽ സൂപ്പർ കപ്പ് മത്സരങ്ങളും നടക്കും.

ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ടു സെമി ഫൈനൽ ഉറപ്പിക്കും. എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും, നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും ഏറ്റുമുട്ടി മറ്റ് സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കും. പത്ത് ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണു കളിക്കുക.