ഐഎസ്എല്‍ : നോർത്ത് ഈസ്റ്റ് യുനൈറ്റഡ്- ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ

Jaihind Webdesk
Friday, February 8, 2019

northeast-united-vs-delhi-Dynamos

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്- ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സമനിലയോടെ ലീഗിൽ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് നോർത്ത് ഈസ്റ്റ് നഷ്ടപ്പെടുത്തിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 67ാം മിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ഡൽഹി മുന്നിലെത്തി. റോമിയോയുടെ ക്രോസ് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടിപി രഹനേഷ് ക്ലീയർ ചെയുന്നതിനിടെ, ലഭിച്ച സുവർണ്ണ അവസരം ടെബാർ ഗോളാക്കി.

എന്നാൽ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഡൽഹിയുടെ ഗോളാഘോഷത്തിന്റെ ആയുസ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച അവസരം പാഴാക്കിയ ഓഗ്ബെച്ചെ 70 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്തോടെ നോർത്ത് ഈസ്റ്റ് സമനില നേടി.

ഇരുടീമുകളും ഗോളിനായി ഇഞ്ചേടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഗോൾ നേടാനായില്ല.
24 പോയിന്റുമായി നോർത്ത് ഈസ്റ്റ് ലീഗിൽ നാലാം സ്ഥാനത്തും 12 പോയിന്റുമായി ഡൽഹി എട്ടാംസ്ഥാനത്തുമാണ്. സീസണിന്റെ തുടക്കത്തിലെ തിരിച്ചടികൾക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ ഡൽഹി തുടർച്ചയായ നാലാമത്തെ മൽസരമാണ് തോൽവിയറിയാതെ പൂർത്തിയാക്കിയത്.