തിരുവനന്തപുരം: വിവാദമായ ഇ പി ജയരായന്‍റെ ജന്‍റര്‍ ന്യൂട്ട്രാലിറ്റി പരിമര്‍ശത്തെ പിന്തുണച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. “പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?” എന്നാണ് ഷാഫി പറമ്പില്‍ ഫേസ് ബുക്കില്‍ കുറിച്ചത്. ആണ്‍ കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ എങ്ങനെ തിരിച്ചറിയാനാകും എന്നാണ് എം വി ഗോവിന്ദന്‍റെ പരാമര്‍ശം. പാന്‍റും ഷര്‍ട്ടുമിട്ട് പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങരുതെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായെത്തിയതായിരുന്നു എവി ഗോവിന്ദന്‍.
അതേസമയം ഇ.പി.യുടേത് തികച്ചും സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
ഇ.പിയുടെ പരാമര്‍ശത്തില്‍ ഒരു വനിതാസംഘടനയ്ക്കും പരാതിയില്ലേയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
ചുവന്ന മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ കൂടെ നിന്ന് ജനകീയ പ്രതിരോധ ജാഥ പാലക്കാട് എത്തിയപ്പോള്‍ ഗോവിന്ദന്‍ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷാഫി പറമ്പിലിന്‍റെ ചോദ്യം.
ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
“ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു”- ഇ പി ജയരാജൻ
“ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?”-
എം വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ?
വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?