ഐഎസ് ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു: പിടിയിലായ റിയാസിന്‍റെ മൊഴി

Jaihind Webdesk
Tuesday, April 30, 2019

ഐഎസ് ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടതായി പിടിയിലായ റിയാസിന്‍റെ മൊഴി. പുതുവത്സര ദിനത്തിൽ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരാണ് ഇതിന് പ്രേരണ നൽകിയത്. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ നിർദേശിച്ചു. എന്നാൽ തനിക്കോ ഒപ്പമുള്ളവർക്കോ ഇതിന് താൽപര്യമില്ലായിരുന്നുവെന്നും റിയാസ് മൊഴി നൽകി. എൻഐഎയുടെ ചോദ്യം ചെയ്യലിലായിരുന്നു മൊഴി. റിയാസിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും.