
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനം സ്ത്രീ സാമിപ്യമില്ലാതെ. ചടങ്ങില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്ന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം നിറയുകയാണ്. സ്ത്രീപക്ഷം എന്നത് വാക്കില്‍ മതിയോ സഖാവെ എന്ന ചോദ്യങ്ങളും നിരവധി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. വനിത നേതാക്കള്‍ ആരും തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നില്ല. ആരെയും ക്ഷണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരവും.