എറണാകുളത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും : ഹൈബി ഈഡന്‍

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥാനാർത്ഥിയും എം.എൽ.എയുമായ ഹൈബി ഈഡൻ. ഇതുമൂലം വർഷങ്ങളായി വോട്ട് ചെയ്തു കൊണ്ടിരുന്നവർക്കുപോലും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹൈബി പറഞ്ഞു. യു.ഡി.എഫ് മണ്ഡലത്തിൽ സ്ഥാപിച്ച പോസ്റ്ററുകളും കൊടിതോരണങ്ങളും ഹൈബി ഈഡന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ നീക്കം ചെയ്തു.

അധികൃതര്‍ ആദ്യം തന്നിരുന്ന വോട്ടര്‍ പട്ടികയും രണ്ടാമത് തന്ന വോട്ടര്‍ പട്ടികയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ഇപ്പോഴും അതേ വീടുകളില്‍ തന്നെ താമസിക്കുകയും ചെയ്യുന്ന നിരവധി പേരുടെ പേരുകള്‍ ആണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇതിന്‍റെ പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇതുസംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയവ ഹൈബി ഈഡന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

Hibi Eden
Comments (0)
Add Comment