‘കേരളത്തിൽ വോട്ടർ പട്ടികയിൽ തട്ടിപ്പ്, പരാതികള്‍ നിരവധി’; കെ.സി. വേണുഗോപാല്‍

 

ആലപ്പുഴ: കേരളത്തിൽ വോട്ടർ പട്ടികയിൽ വലിയ വെട്ടിപ്പും തട്ടിപ്പും നടക്കുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ. പലരുടെയും പേരുകൾ വോട്ടർപട്ടികയിലില്ല. ദിവസവും ആളുകൾ വിളിച്ച് ഇത്തരം പരാതികൾ പറയുന്നുണ്ട്. തന്‍റെ മണ്ഡലത്തിൽ പല ആളുകൾക്കും വോട്ടില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ വോട്ടർമാർ ജാഗരൂകരാകണമെന്നും ആലപ്പുഴയിൽ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment