ഷുഹൈബ് കേസ് : സംസ്ഥാന സർക്കാർ അഭിഭാഷകർക്കായി മുടക്കിയ തുക സംബന്ധിച്ച കണക്കില്‍ വൈരുധ്യം

Jaihind News Bureau
Friday, November 8, 2019

ഷുഹൈബ് കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർക്കായി മുടക്കിയ തുക സംബന്ധിച്ച നിയമസഭയിലെ കണക്കും, വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം. 34 ലക്ഷം രൂപയാണ് അഭിഭാഷകർക്ക് നൽകിയതെന്നാണ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് മന്ത്രി എ കെ ബാലൻ നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ ഇത് കൂടാതെ അഭിഭാഷകർക്കായി എട്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുന്നൂറ്റി ഒന്ന് രൂപ ഫീസായും, നാല് ലക്ഷത്തി അമ്പത്തി ആറായിരത്തി നൂറ്റി എൺപത്തിയഞ്ച് രൂപ യാത്ര, താമസം എന്നിവക്കായും ചെലവഴിച്ചെന്ന് വിവരാവകാശ രേഖ പറയുന്നു.

teevandi enkile ennodu para