ദുരിതങ്ങളുടെ ലോകത്ത് നിന്ന് ഇര്‍ഫാന്‍ യാത്രയായി

Jaihind Webdesk
Monday, December 17, 2018

Irfan-death

വേദനകൾക്കൊടുവിൽ ഇർഫാൻ യാത്രയായി. കരിക്കകം ബസപകടത്തിൽ പരിക്കേറ്റ് 7 വർഷമായി ചികിത്സയിലായിരുന്നു.

2011ലാണ് തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ സഞ്ചരിച്ച സ്കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാർത്ഥികൾ ആണ് മരിച്ചത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇർഫാന് പക്ഷേ ശരീരം തളർന്നു പ്രതികരണശേഷി പോലും ഇല്ലാതായിരുന്നു. അന്നു മുതൽ നടത്തിയ സങ്കീര്‍ണ്ണമായ ചികിത്സകളുടെ ഫലമായി ഇര്‍ഫാന്‍ ഇപ്പോള്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.