യുഎസിൻറെ മുന്നറിയിപ്പ് അവഗണിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ ഇറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. കമ്യൂണിക്കേഷൻ ആവശ്യങ്ങൾക്കുള്ള പായാം എന്ന ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് ലക്ഷ്യം കണ്ടില്ല.
ഭൂമിയുടെ ആകർഷണവലയം ഭേദിക്കാനുള്ള പലായന പ്രവേഗം ആർജിക്കുന്നതിൽ റോക്കറ്റ് പരാജയപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.
ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നത് യുഎൻ രക്ഷാസമിതിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് യുഎസ് മുന്നറിയിപ്പു നല്കിയിരുന്നു. ഇറാനുമായുള്ള ആണവക രാറിൽനിന്ന് യുഎസിലെ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയിരുന്നു.
https://www.youtube.com/watch?v=ogV6U6Bm7bw