ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു; രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കി

Jaihind News Bureau
Friday, May 9, 2025

IPL-Vivo-2019

ഇപ്പോള്‍ നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി ബിസിസിഐ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇന്നലെ ധര്‍മശാലയില്‍ നടന്ന പഞ്ചാബ്-ഡല്‍ഹി പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്റ്റേഡിയത്തില്‍ നിന്ന് മാറ്റുകയും കാണികളോട് എത്രയും ചെട്ടെന്ന് സ്‌റ്റേഡിയത്തില്‍ നിന്ന് പോകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ആശങ്കയുണ്ടായിരുന്നു. ‘രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല,’ എന്നാണ് ബിസിസിഐ അറിയിച്ചത്.

മെയ് 25 ന് കൊല്‍ക്കത്തയില്‍ ഫൈനല്‍ നടക്കാനിരുന്നതിനാല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്ലേഓഫ് ഘട്ടത്തിലേക്ക് അടുക്കുകയായിരുന്നു. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏകാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങവെയാണ് സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.