
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വെറും 52 പന്തില്‍ സെഞ്ചുറി തികച്ച സഞ്ജുവിന്റെ മികവില്‍ ചെന്നൈ 212 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടി. 15 ഫോറുകളും 4 സിക്സറുകളുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിച്ച സഞ്ജു 52 പന്തിലാണ് മൂന്നക്കം കടന്നത്. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനൊപ്പം (15) ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയര്‍ത്തിയത്. ഗെയ്കവാദ് പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും സഞ്ജു ഒരറ്റത്ത് തകര്‍ത്തടിച്ചു.
ഗെയ്കവാദിന് ശേഷം ക്രീസിലെത്തിയ യുവതാരം ആയുഷ് മാത്രെ സഞ്ജുവിന് മികച്ച പിന്തുണ നല്കി. 36 പന്തില്‍ 56 റണ്‍സ് നേടിയ മാത്രെ നാല് സിക്സറുകളുമായി ഡല്‍ഹി ബൗളര്‍മാരെ ശിക്ഷിച്ചു. സഞ്ജുവുമായി ചേര്‍ന്ന് 113 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം മാത്രെ ‘റിട്ടയേര്‍ഡ് ഔട്ട്’ ആയി മടങ്ങി. നിലവില്‍ ശിവം ദുബെയാണ് സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.
പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ചെന്നൈ ഇന്നും കളത്തിലിറങ്ങിയത്. എന്നാല്‍ വിദേശ താരം ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. മറുവശത്ത് അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ടീം സജ്ജീകരിച്ചത്.