ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Jaihind News Bureau
Tuesday, April 14, 2020

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​സി​സി​ഐ പു​തി​യ തീ​രു​മാ​നം അ​റി​യി​ച്ച​ത്. മെ​യ് മൂ​ന്ന് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മെ​യ് മൂ​ന്നി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്‌ അ​റ​യി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യക്തമാക്കി.

മാ​ര്‍​ച്ച്‌ 29ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​റ്റിവ​ച്ചി​രു​ന്നു.

ഐ‌പി‌എൽ 2020ന്‍റെ ഭാവി പരിപാടികളെക്കുറിച്ച് ഇപ്പോൾ വ്യക്തമായി ഒന്നും പറയാറായിട്ടില്ലെന്നും മെയ് 3-ന് ശേഷം മാത്രം, അതും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആകും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബിസിസിഐ യോഗം ചേരുന്നതെന്ന് അധികൃതർ അറിയിച്ചു.

മാർച്ച് 29 ന് ആരംഭിക്കാനിരുന്ന ഐപി‌എൽ 2020 ഏപ്രിൽ 15 വരെ നിർത്തിവച്ചിരുന്നു. 2008 ൽ ആരംഭിച്ച ടി20 ടൂർണമെന്റിൽ ഐപി‌എൽ 2020 ക്രിക്കറ്റ് കലണ്ടറിലെ ഏപ്രിൽ-മെയ് കാലം ഇതോടെ നഷ്ടമാകും.