ഐഫോണ്‍ വിവാദം: പ്രതിപക്ഷ നേതാവ് നിയമനടപടിക്ക് ; യൂണിടാക്ക് എം.ഡിക്ക് നാളെ വക്കീല്‍ നോട്ടീസ് അയക്കും

Jaihind News Bureau
Sunday, October 4, 2020

 

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അപകീർത്തികരമായ പരാമർശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന് നാളെ വക്കീല്‍ നോട്ടീസ് അയക്കും. കേസെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനും നീക്കം. ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്താനും ആവശ്യപ്പെടും.  നേരത്തെ ഡിജിപിക്കും പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരുന്നു.

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐ ഫോൺ സമ്മാനമായി നൽകിയെന്ന യുണീടാക്  എംഡിയുടെ ആരോപണം തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയിരുന്നു.  യുഎഇ കോൺസുലേറ്റിൽ നടന്ന ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐഫോണുകൾ എവിടെ എന്ന് കണ്ടെത്താൻ പൊലീസിനെയും  സമീപിച്ചിട്ടുണ്ട്. എന്നാൽ കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമെ ഫോൺ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനാകൂ എന്നാണ് പൊലീസ് നിലപാട്. പൊലീസിന്റെ അയഞ്ഞ സമീപനം സർക്കാരിന്‍റെ ഭാഗമായ ഉന്നതരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.