തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത് വന്നു. ഉപകരണങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടെന്ന ഡോ. ഹാരിസിന്റെ വാദത്തെ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടിലെ വകുപ്പ് മേധാവികളുടെ മൊഴികള്‍.
നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ, ന്യൂറോ സര്‍ജറി എന്നീ വകുപ്പ് മേധാവികള്‍ സമയത്തിന് ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു. യൂറോളജിയിലെ രണ്ടാമത്തെ യൂണിറ്റിലെ ഡോക്ടറും ഇതേ കാര്യം വിദഗ്ധ സമിതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ഡോ. ഹാരിസ് ചിറക്കല്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ കാരുണ്യ പദ്ധതിയിലെ രോഗികള്‍ ഉള്‍പ്പെടെ 4000 രൂപ വരെ നല്‍കേണ്ടി വന്നുവെന്ന് രോഗികളും മൊഴി നല്‍കിയിട്ടുണ്ട്.