സ്വർണ്ണക്കള്ളക്കടത്തിലെ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും; സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍.ഐ.എ

Jaihind News Bureau
Thursday, July 23, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിർത്തിയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീങ്ങുന്നു. സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍.ഐ.എ സംഘത്തിന്‍റെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍.ഐ.എ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസിലേതടക്കം രണ്ട് മാസത്തെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്.

അതേസമയം മേയ് മുതലുള്ള ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്നാണ് സർക്കാർ നേരത്തെ കസ്റ്റംസിനെ അറിയിച്ചിരുന്നത്.