തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഡിജിപി ഉടന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക.
പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുളളത്. റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ പരാമര്‍ശം ഉണ്ടെന്നാണ് സൂചന.
പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. അതേസമയം തൃശൂര്‍പൂരം കലക്കിയ സംഭവത്തിലെ തൃതല അന്വേഷണത്തിനുള്ള ഉത്തരവും ഇറങ്ങി. മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപിയാണ് അന്വേഷിക്കുക.