തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുവാനുള്ള വേതനം അടിയന്തരമായി നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ

Jaihind Webdesk
Friday, June 28, 2024

 

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുവാനുള്ള കഴിഞ്ഞ വർഷത്തെ വേതനം അടിയന്തരമായി നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കുടിശ്ശിക വേതനം ആവശ്യപ്പെട്ടും തൊഴിൽ ദിനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഐഎൻടിയുസി നേതൃത്വത്തിൽ അയ്യൻങ്കാളി തൊഴിലുറപ്പ്തൊഴിലാളി കോൺഗ്രസ് കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.