ഐഎൻടിയുസി സംസ്ഥാന സമ്മേളം തൃശൂരിൽ; പൊതുസമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Thursday, December 28, 2023

 

തൃശൂർ: ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. 3 ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ‘ഇന്നത്തെ ഇന്ത്യയും തൊഴിലവകാശങ്ങളും’ എന്ന വിഷയത്തിൽ രാവിലെ നടന്ന സെമിനാർ മുൻ എംപി സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി ദ്രോഹ നടപടികൾ അരങ്ങ് തകർക്കുമ്പോൾ രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒരുമിച്ച് നിൽക്കേണ്ട സമയം അധിക്രമിച്ചതായി സി. ഹരിദാസ് പറഞ്ഞു.

ഐൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എളമരം കരീം, കെ.പി. രാജേന്ദ്രൻ, സജി നാരായണൻ, എ. റഹ്മത്തുള്ള തുടങ്ങിയവരും പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ നിഷേധ, തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയുള്ള മഹാറാലി നാളെ വൈകിട്ട് നടക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് റാലി നടക്കുക. തുടർന്ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.