ഐഎൻടിയുസിയുടെ രാജീവ് ഗാന്ധി സ്മൃതി യാത്രക്ക് തുടക്കം

Jaihind Webdesk
Monday, May 20, 2019

ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കുമളിയിൽ നിന്നും ശ്രീപെരുമ്പത്തൂരിലേക്ക് രാജീവ് ഗാന്ധി സ്മൃതി യാത്രക്ക് തുടക്കമായി. യാത്രക്ക് തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

ഇന്ത്യയുടെ പ്രധാനമന്ത്രിയും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈ പിടിച്ചുയർത്തുകയും ചെയ്ത രാജീവ് ഗാന്ധി രക്തസാക്ഷിത്വം വഹിച്ച ശ്രീപെരുമ്പത്തൂരിലേക്കാണ് സ്മൃതി യാത്ര ആരംഭിച്ചത്. കുമളിയിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം എഐസിസി അംഗം ഇം.എം അഗസ്തി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

കഴിഞ്ഞ 12 വർഷമായി കുമളിയിൽ നിന്നും ആരംഭിക്കുന്ന സ്മൃതി യാത്രക്ക് തമിഴ്‌നാട്ടിലെ കമ്പം. തേനി, ദിണ്ടുക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകും. യാത്ര മറ്റന്നാൾ ശ്രീപെരുമ്പത്തൂരിൽ എത്തിചേരും.