തിരുവനന്തപുരം : കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ഐഎന്‍ടിയുസി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഐഎന്‍ടിയുസി യൂണിയന് അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാർ(39) അണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ 2 പേർ സതീഷിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.
നാട്ടുകാർ സ്യകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.