തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഐഎന്‍ടിയുസി

Jaihind Webdesk
Sunday, October 1, 2023

 

തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡണ്ടും സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഐഎന്‍ടിയുസിയെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ സംഘടനയായി കണ്ട് മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. പല രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്‍പ്പ് തന്നെ തൊഴിലാളികളെ ഊന്നിയാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതെല്ലാം തകര്‍ത്ത് ആഗോള കുത്തക മുതലാളിമാരെ കൊണ്ടുവന്ന് വന്‍ സമ്പന്നര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനുള്ള ഒരു സാഹചര്യത്തിലേക്ക് ആണ് രാജ്യത്തെ തള്ളിവിടുന്നതെന്നും അതിനെതിരെ ഐഎന്‍ടിസി ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ദേശീയ സെക്രട്ടറി വി ജെ ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ കെ കെ അബ്രഹാം കുട്ടി, വി ആര്‍ പ്രതാപന്‍, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി ജെ ജോയ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.