
അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇടതുപക്ഷ സഹയാത്രികര്‍ തന്നെ സര്‍ക്കാരിന്റെ തെറ്റായ നയത്തെ എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്റെറഷ്യ അല്ല ജനാധിപത്യ കേരളം എന്ന് പിണറായി ഓര്‍ക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിദാരിദ്ര്യമുക്തമെന്ന വിവാദത്തില്‍ ഒന്നും അറിയാതെ പോകുന്നത് എം വി ഗോവിന്ദനാണ്. ഇപ്പോള്‍ നടത്തിയത് പി.ആര് പ്രോപ്പഗണ്ട മാത്രമാണ്. എതിര്‍പ്പുകളെ സര്‍ക്കാര്‍ പേടിക്കുകയാണ്. മന്ത്രി എം ബി രാജേഷ് തെറ്റായ പ്രസ്താവനയാണ് നടത്തിയത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് പിആര്‍ പ്രോപ്പഗണ്ടയുയുമായി ഇറങ്ങിയാല്‍ അത് അംഗീകരിക്കില്ല. അതിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും എന്തിനാണ് ഈ നാടകമെന്നും ആരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ നാടകം കളിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ട്രെയിനില്‍ സാധാരണക്കാരന്റെ സുരക്ഷയ്ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ വരികയാണ്. അതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.