യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം; രാജ്യസഭയില്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Monday, March 14, 2022

 

ന്യൂഡല്‍ഹി: യുക്രെയ്നില്‍ നിന്ന് മടങ്ങേണ്ടിവന്ന വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പുവരുത്താന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി.

ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങാന്‍ നിർബന്ധിതരായത്. ഇവരുടെ തുടർ പഠനം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.  രാജ്യത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇവരുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയിലാണ്. ഈ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.

https://www.facebook.com/kcvenugopalmp/videos/557150285401569