പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ്, ചമ്പാ കാത്തൂന്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വല്ലം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവുമായി അങ്കമാലിയില്‍ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് വരികയായിരുന്നു. ഒഡീഷയില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവര്‍. ഒഡീഷയില്‍ നിന്ന് കിലോക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപത്തയ്യായിരം രൂപ നിരക്കില്‍ വില്‍പ്പന നടത്തി വരികയായിരുന്നു. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷിച്ചണം പുരോഗമിക്കുന്നു.