കൊല്ലം മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് സിപിഐയിൽ അനിശ്ചിതത്വം തുടരുകയാണ്. കൊല്ലം മേയര്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് കടുത്ത ഭിന്നതയെ തുടർന്നു തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതോടെ അന്തിമ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്ത പേരുകൾ
സംസ്ഥാന നേതൃത്തിന് കൈമാറിയിരിക്കുകയാണ്.
ഇസ്മയില്‍പക്ഷം എന്‍.മോഹനനു വേണ്ടിയും കാനം പക്ഷം ഹണിബെഞ്ചമിനുവേണ്ടിയും ഉറച്ചു നിന്നതോടെയാണ് തീരുമാനമാകാതെ യോഗം പിരിഞ്ഞത്. ഏറെക്കാലമായി കടുത്ത വിഭാഗീയതയും ചേരിതിരിവുമാണ് സിപിഐ കൊല്ലം ജില്ലാ ഘടകത്തിൽ നിലനിന്നത്.
സമീപകാലത്ത് ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുവാൻ കൊല്ലത്ത് വോട്ടെടുപ്പ് വേണ്ടി വന്നിരുന്നു. സമാന രീതിയിലുള്ള ചേരിതിരിവും തർക്കവും വാദപ്രതിവാദവുമാണ് കഴിഞ്ഞ ദിവസവും നടന്നത്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സിപിഎമ്മിലെ വി.രാജേന്ദ്ര ബാബു രാജിവച്ച മേയർ സ്ഥാനത്തേക്ക് ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന നേതൃത്വം ഇന്ന് രാവിലെ സ്ഥാനാർത്ഥിയെ പഖ്യാപിച്ചേക്കും. ഇസ്മയിൽ പക്ഷക്കാരനായ എൻ മോഹനന് ആണ് ജില്ലാ എക്സിക്യൂട്ടി വിൽ മുൻതൂക്കം ലഭിച്ചിട്ടുള്ളത് .