നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിൽ റിമാന്‍റ് പ്രതിക്കെതിരെ മൂന്നാം മുറ നടന്നെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

Jaihind Webdesk
Saturday, June 29, 2019

Peerumed-Custody-murder-case

നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിൽ റിമാന്‍റ് പ്രതി രാജ്കുമാറിനെതിരെ മൂന്നാം മുറ നടന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. അന്വേഷണം വിരൽ ചൂണ്ടുന്നത് ഉന്നത ഉദ്യോഗസ്ഥരിലേക്ക്.

ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങും മുമ്പെ സാഹചര്യതെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ നടന്ന ഇൻറലിജൻസ് റിപ്പോർട്ടിൽ ക്രൂരമർ ധനത്തിന്റെ വിവരങ്ങളാണുള്ളത്. ചോദ്യം ചെയുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അനധികൃതമായി കസ്റ്റഡിയിൽ വെചെന്നതുമടക്കം ആരോപണങ്ങളും കസ്റ്റഡി മർദനം ഉറപ്പിക്കുന്ന മൊഴികളും റിപ്പോർട്ടിലുണ്ട്. കൈ കൊണ്ടല്ലാ ദേഹോപദ്രവങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് നിഗമനം. പ്രാഥമിക അന്വേഷണ റിപോർട്ട് പ്രകാരം സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതടക്കം കൂടുതൽ നടപടി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമാകുമെന്നാണ് സൂചന. കൂടുതൽ തെളിവ് പുറത്ത് വരുമ്പോൾ അന്വേഷണം നീളുന്നത് ഉന്നത ഉദ്യോഗസ്ഥരിലേക്ക് കൂടിയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ നിഷേധിച്ചതും ചൂണ്ടി കാട്ടുന്നു, രാജ്കുമാറിന്റെ കോലാഹലമേട്ടിലെ വീട്ടിലും പീരുമേട് സബ് ജയിലിലും ആശുപത്രിയിലുമെത്തി ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ വിവരങ്ങൾ ശേഖരിച്ചു. മുന്നാം മുറ ശക്തമായി തെളിയിക്കുന്ന രേഖകളാണ് ഇൻറലിജൻസിന്‍റെ പക്കലുള്ളത്.