തിരുവനന്തപുരത്ത് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചാക്കയില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മേഘയാണ് മരിച്ചത്. 24 കാരിയായ മേഘ മധുസൂദനന്‍ പത്തനംതിട്ട സ്വദേശിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്. പോലിസ് അന്വേഷണം നടത്തി വരികയാണ്.
പത്തനംതിട്ട അതിരുങ്കല്‍ സ്വദേശിനിയായ മേഘ മധുസൂദനന്‍ ഫോറന്‍സിക് സയന്‍സ് ബിരുദധാരിയാണ്. എട്ട് മാസം മാത്രം മുമ്പാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഐബി ഓഫീസറായി ജോലിയില്‍ ചേര്‍ന്നത്. ചാക്കയിലെ തന്റെ ജോലിസ്ഥലത്തിനടുത്തു തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 194 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം തുടരുകയാണ്.