ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പോലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി; സംഭവം വയനാട് വൈത്തിരിയില്‍

Sunday, January 21, 2024

വയനാട്: ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പോലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലി. വയനാട് വൈത്തിരിയിലാണ് സംഭവം. ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥൻ റഫീഖിനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപമായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, വിവാദമായി. സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.  ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചാണ് പോലീസുകാർ സ്ഥലത്ത് എത്തിയത്. എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പോലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സംഭവം.