മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതിയുടെ പരിശോധന

Jaihind Webdesk
Monday, March 27, 2023

 

ഇടുക്കി: അഞ്ചംഗ മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു. ചെയർമാൻ വിജയ് ശരണിന്‍റെ നേതൃത്വത്തിലാണ് പരിശോധന. രാവിലെ 10 മണിയോടെ സംഘം വള്ളക്കടവ് വഴി അണക്കെട്ടിൽ എത്തിച്ചേർന്നു. പരിശോധനയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജലകമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. 2022 മെയ് 9 ന് മേല്‍നോട്ടസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമുള്ള റിപ്പോർട്ടാണ് നൽകിയത്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സാങ്കേതിക അംഗങ്ങളും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.