എ.എന്‍. ഷംസീറിന്‍റെ കാര്‍ കസ്റ്റഡിയില്‍; സി.ഒ.ടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ വാഹനത്തിലെന്ന് പൊലീസ്

സി.ഒ.ടി.നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎ  എ.എൻ ഷംസീർ എംഎൽഎ ഉപയോഗിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.  കെ.എൽ 07 സി.ഡി 6887 ഇന്നോവ വാഹനത്തിലാണ് സി.ഒ.ടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. ഷംസീറിന്‍റെ സഹോദരൻ ഷഹീറിന്‍റെ ഉടമസ്ഥതയിലാണ് കാറ്.

ഏറെക്കാലമായി ഷംസീർ ഉപയോഗിച്ചിരുന്ന വാഹനമാണിത്. സിഒടി നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിൽ എത്തിയത് വിവാദമായിരുന്നു. ഇതോടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം എംഎൽഎ മടങ്ങിയത് മറ്റൊരു വാഹനത്തിലായിരുന്നു.  ഇത്രയുംകാലം എംഎൽഎ ബോർഡ് വച്ചായിരുന്നു ഈ കാറ് ഓടിച്ചിരുന്നത്.

തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടും  അന്വേഷണ സംഘം മൊഴി ഒരിക്കൽ പോലും എംഎൽഎയുടെ  രേഖപ്പെടുത്താൻ തയാറാകാത്തതും വിവാദമായിരുന്നു.

തന്നെ ആക്രമിച്ചതിന് പിടിയിലായ പ്രതികൾക്കാർക്കും തന്നോട് വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലെന്നും എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്നുമായിരുന്നു നസീറിന്‍റെ മൊഴി.  കേസിൽ എംഎൽഎയുടെ ഡ്രൈവറായ രാജേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇയാളാണ് പൊട്ടിയൻ സന്തോഷ് എന്ന ഗുണ്ടാനേതാവിന് നസീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ.

നസീർ ആക്രമിക്കപ്പെടുന്ന ദിവസം രാജേഷ് നിരവധി തവണ സന്തോഷിനെ ഫോണിൽ വിളിച്ചതിന്‍റെ രേഖകളും പോലീസിന് ലഭിച്ചിരുന്നു.

 

an shamseerInnova car
Comments (1)
Add Comment