ഖത്തറിലെ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

JAIHIND TV MIDDLE EAST BUREAU
Saturday, January 15, 2022

ദോഹ: ഇൻകാസ് ഖത്തറിന്‍റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ബൈത്താൻകുട്ടിയുടെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.

ഹമദ് ബ്ലഡ് ഡോണർ സെന്റെറിൽ വെച്ച് നടന്ന പരിപാടിയിൽ ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ, ഐ സി സി മുൻ പ്രസിഡണ്ട് എ പി മണികണ്ഠൻ, ഐസിസി, ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അൻവർ സാദത്ത്, ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, കുവാഖ് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് എന്നിവർ നേതൃത്വം നല്കി