വിലക്കയറ്റവും ഇന്ധനവില വർധനയും ജനങ്ങളെ ദുരിതത്തിലാക്കി; കേന്ദ്രത്തിന്‍റേത് കൊള്ളയെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, April 2, 2022

 

ന്യൂഡല്‍ഹി : രൂക്ഷമായ വിലക്കയറ്റവും ഇന്ധന വിലവർധനയും കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ചുവെന്ന് കോൺഗ്രസ്. ജനങ്ങളുടെ നടുവൊടിക്കുന്ന ക്രൂരമായ നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ഇന്ധന വിലവർധനയിലൂടെ ജനങ്ങളെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിലും കേന്ദ്രസർക്കാർ മുൻകാലത്തെ തെറ്റായ നടപടികൾ തുടരുന്നത് പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.