തിരുവനന്തപുരം: അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിലിറങ്ങിയതിനെ വിമര്‍ശിച്ച് എഴുത്തുകാരി സുധാ മേനോന്. അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് പറഞ്ഞ് ‘മൈ ഫ്രണ്ടി’ ന് വേണ്ടി നാണം കെട്ട തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ മണ്ണിലേക്ക് അമേരിക്കൻ സൈനിക വിമാനം പുറപ്പെട്ടപ്പോൾ ഒരക്ഷരം മിണ്ടിയില്ലെന്ന് സുധാ മേനോന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ഇന്ത്യയോട് ഒരു പ്രത്യേകസൗഹൃദവും ട്രംപിനില്ലെന്ന് തെളിവാണ് യുഎസ് നീക്കം. അതിന് തെളിവാണ് ‘സാധാരണ വിമാനത്തില്‍ തിരിച്ചയക്കാന്‍ എല്ലാ സാധ്യതകളുണ്ടായിട്ടും സൈനികവിമാനം തന്നെ ഇന്ത്യയിലേക്ക് അയക്കുന്നത്. ഒരു പ്രത്യേകസൗഹൃദവും ട്രംപിന് ഇന്ത്യയോട് ഇല്ല എന്നത് വ്യക്തമാവുകയാണ് എന്നും പോസ്റ്റിലുണ്ട്.
ഏഴാം കപ്പൽപ്പടക്ക് മുന്നിൽ പേടിക്കാത്ത ഇന്ദിരാ ഗാന്ധിയും നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു. ഇപ്പോൾ നമ്മുടെ മൗനത്തിന് മുകളിലൂടെ അതും നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. വിശ്വഗുരുവിന് ഒന്നുറക്കെ കരഞ്ഞുകൂടെ? എന്നുമാണ് സുധാമേനോൻ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നത്.
ഇന്നലെ യു.എസില്‍ നിന്നും പുറപ്പെട്ട സൈനിക വിമാനത്തില്‍ 104 പേരെയാണ് തിരികെ എത്തിച്ചത്.